കൊല്ലം ജില്ലാ റവന്യൂ പട്ടയ മേള ചിതറ കിഴക്കുംഭാഗത്ത് നടക്കും . സ്വാഗതസംഘം രൂപീകരിച്ചു

ചിതറ :കൊല്ലം ജില്ലാ റവന്യൂ പട്ടയമേള സ്വാഗതസംഘം രൂപീകരണത്തിന്റെ ഭാഗമായി 09-06-2023 വെള്ളിയാഴ്ച രാവിലെ 11:30 ന് ചിതറ പഞ്ചായത്ത് ടൗൺ ഹാളിൽ യോഗം ചേർന്നു.

ഡെപ്യൂട്ടി കളക്ടർ തഹസീദാർ മന്ത്രി ജെ ചിഞ്ചു റാണി, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, സെക്രട്ടറി, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. സംഘടക സമിതി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

16-06-2023 വെള്ളിയാഴ്ച രാവിലെ 10:30 ന് ചിതറയിലെ 158 കണ്ണങ്കോട് കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തും . താലൂക്ക് ജില്ലാ തലത്തിലുള്ളവർക്കും പരിപാടിയിൽ പട്ടയങ്ങൾ വിതരണം ചെയ്യും.

ചിതറ കിഴക്കുംഭാഗം ഐറസ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി കെ രാജൻ പങ്കെടുക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x