കിളിമാനൂർ. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി
നരേന്ദ്രമോദിയുമായി സംവദിക്കാൻ കിളിമാനൂർ ആർആർവി ബോയ്സ് വിഎച്ച്എസ്എസ്
രണ്ടാം വർഷ വിദ്യാർഥി ഡി.അഖിൽ. മൻ കീ ബാത്ത് പരിപാടിയിലെ ക്വിസ്
മത്സരത്തിൽ വിജയി ആയതാണ് ഓഗസ്റ്റ് 15ന് പ്രധാനമന്ത്രിയുമായി സംവദിക്കാൻ
അഖിലിന് അസുലഭാവസരം ലഭിച്ചത്.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കിളിമാനൂർ ചാരുപാറ കോട്ടക്കൽ മാവിള വീട്ടിൽ
മിനിയുടെ മകനാണ്. ലോട്ടറി കടയിലെ ജീവനക്കാരിയായ മിനിക്ക് ലഭിക്കുന്ന
ചെറിയ വരുമാനത്തിലാണു കുടുംബം കഴിയുന്നത്. പഠന ചെലവിന് അതിരാവിലെ
പത്രവിതരണം നടത്തിയ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.
നൂറാമത്
മൻകീ ബാത്ത് പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ ജില്ലാതല ക്വിസ്
മത്സരത്തിലാണ് അഖിൽ വിജയിച്ചത്.നെഹ്റു യുവകേന്ദ്രം കേന്ദ്രീയ
വിദ്യാലയത്തിലാണ് മത്സരം നടത്തിയത്. ജില്ലയിൽ നിന്നും 18 കുട്ടികളാണ്
വിജയിച്ചത്. 18 പേർക്കും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും
പാർലമെന്റ് സന്ദർശിക്കാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും അവസരം
ലഭിക്കും.
അഖിലിനു പൊതു വിജ്ഞാനത്തിൽ അറിവ് ഉണ്ടെന്നുള്ള വിവരം സ്കൂളിലെ
അധ്യാപകരാണ് തിരിച്ചറിഞ്ഞത്. 10ന് അമ്മയോടൊപ്പം ഡൽഹിയിലേക്ക് പോകാനുള്ള
തയാറെടുപ്പിലാണ് അഖിൽ.