fbpx

മടത്തറ ഗ്രാമീൻ ബാങ്കിനെ കുറിച്ച് പറയുന്നു ; മടത്തറ പോസ്റ്റ് ഓഫീസ് fb പേജ്

ഇത്തവണ പറയാനുള്ളത് നമ്മുടെ മടത്തറ ഗ്രാമീൺബാങ്കിനെയും അതിന്റെ ATM സർവീസിനെയും കുറിച്ചുള്ള ഒരു കാര്യമാണ്.

ഒരിക്കലും നമ്മുടെ നാട്ടിലെ ഒരു സ്ഥാപനത്തിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലായി മാത്രം ഇതിനെ കാണേണ്ടതില്ല.
പലരും നേരിടുന്ന ചെറിയൊരു വിഷയം ഇവിടെ പറയുന്നു എന്ന് മാത്രം.

ചെറിയ എമൗണ്ടുകൾ പിൻവലിക്കാൻ വരുന്ന ആൾക്കാരെ,
തൊട്ടടുത്ത് തന്നെയുള്ള അവരവരുടെ ബാങ്കിന്റെ ATM കൗണ്ടറിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുന്നത് മിക്ക ബാങ്കുകളിലും ഇപ്പോൾ സർവ്വസാധാരണമാണ്.

തികച്ചും സാധാരണക്കാരായ ആൾക്കാരാണ് നമ്മുടെ ഈ പ്രദേശത്തുള്ളത്.

പ്രായമായ ചില അമ്മമാരും
വലിയ വിദ്യാഭ്യാസമില്ലാത്ത ചില ആൾക്കാരുമൊക്കെ ATM കൗണ്ടറുകൾക്ക് മുന്നിൽ പൈസ എടുക്കാൻ നിന്ന് ബുദ്ധിമുട്ടുന്നതും,
സഹായിക്കാൻ സന്മനസ്സ് ഉള്ളവരെ കാത്തു നിൽക്കുന്നതും നമ്മുടെ നാട്ടിലെന്നല്ല എല്ലാ നാട്ടിലെയും ഒരു സ്ഥിരം കാഴ്ചയാണ്.

പൂർണ്ണമായും ആ പ്രവർത്തിക്ക് നമുക്ക് ബാങ്ക്കാരെ കുറ്റം പറയാനും പറ്റില്ല.
കാരണം ബാങ്കുകളിലെ വൻ തിരക്ക് ഒഴിവാക്കാൻ വേണ്ടി തന്നെയാണ് ATM കൗണ്ടറുകൾ സ്ഥാപിച്ചിട്ടുള്ളത്.

എന്നാൽ ഈ കൗണ്ടറുകളിൽ നിന്നും ക്യാഷ് പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിലോ..?

നമ്മുടെ മടത്തറ ഗ്രാമീൺബാങ്കിൽ ഇപ്പൊ ഇതൊരു സ്ഥിര സംഭവമാണ്.

ക്യാഷ് പിൻവലിക്കാൻ കഴിയുന്നില്ല എന്നതല്ല പ്രധാന പ്രശ്നം,

പലപ്പോഴും മടത്തറ ഗ്രാമീൺബാങ്ക് ATM വഴി ക്യാഷ് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ട്രാൻസാക്ഷൻ നടക്കുകയും, അകൗണ്ടിൽ നിന്ന് ക്യാഷ് പോവുകയും ചെയ്യും.
എന്നാൽ മെഷീനിൽ നിന്ന് ക്യാഷ് പുറത്തേക്ക് വരികയുമില്ല.

ബാങ്കുമായി ബന്ധപ്പെടുമ്പോൾ ഇരുപത്തിനാലോ നാല്പത്തിയെട്ടോ മണിക്കൂറിനുള്ളിൽ പൈസ തിരികെ കയറും,
അല്ലെങ്കിൽ പരാതി നൽകി ഏഴു ദിവസത്തിനുള്ളിലെ ക്യാഷ് തിരികെ ലഭിക്കുകയുള്ളു.
അതല്ലാതെ മറ്റു യാതൊരു മാർഗ്ഗവുമില്ലെന്ന് അവർ പറഞ്ഞു കൈയൊഴിയും.

ഇവിടെ പ്രതിസന്ധിയിലാകുന്നത് സാധാരക്കാരായ പാവപ്പെട്ട ആൾക്കാരാണ്.

ഏതെങ്കിലും വളരെ അത്യാവശ്യമായ കാര്യങ്ങൾക്കൊ,
ഹോസ്പിറ്റൽ ആവശ്യങ്ങൾക്കോ ഒക്കെയായിട്ടായിരിക്കും പലപ്പോഴും ആൾക്കാർ ATM കൗണ്ടറിൽ എത്തുക.

അകൗണ്ടിൽ ഉള്ള പൈസ ഇപ്പറഞ്ഞ രീതിയിൽ എടുക്കാൻ പറ്റാതെയായാൽ പിന്നെ കുറഞ്ഞത് രണ്ട് മുതൽ ഏഴ് ദിവസം വരെ കാത്തിരിക്കണം.

ചിലപ്പോ അകൗണ്ടിൽ ഉള്ള ആകെ തുകയാകും എടുക്കാൻ ശ്രമിച്ചിട്ടുമുണ്ടാവുക.

അങ്ങനെ വന്നാൽ ഈ പാവങ്ങൾ എന്ത് ചെയ്യണം.

ഗ്രാമീൺബാങ്കിന്റെ ATM ഉപയോഗിക്കാതെ
മറ്റു ATM ഉപയോഗിക്കണം എന്നത് ശെരിയായ മറ്റൊരു പോയിന്റ് ആണ്. എങ്കിലും, അതല്ലല്ലോ അതിന്റെ ശെരി.

നമ്മുടെ പണം എടുക്കാൻ കഴിയാത്തത് അവരുടെ മെഷീന്റെ തകരാർ മൂലമാണെങ്കിൽ അതിനൊരു പരിഹാരം കണ്ടെത്തേണ്ടത് ബാങ്ക് തന്നെ അല്ലെ.?

അന്നത്തെ, അപ്പോഴത്തെ ആവശ്യത്തിന് അകൗണ്ടിൽ ആകെയുള്ള ആയിരമോ രണ്ടായിരമോ എടുക്കാൻ വരുമ്പോ,
അകൗണ്ടിൽ നിന്ന് കാശ് പോവുകയും എന്നാലത് കൈയിൽ കിട്ടാതെ വരികയും ചെയ്യുമ്പോ,
സാധാരണക്കാരായ ആൾക്കാർ മറുപകരം എവിടെ പോണം.?

ഇന്ന് നടക്കേണ്ട കാര്യത്തിന് നാൽപതിയെട്ടു മണിക്കൂർ കഴിഞ്ഞു വരാൻ പറയുന്നത് എന്ത് മര്യാദ ആണ്.

നാട്ടിലെ സകലമാന ആൾക്കാർക്കും ഗൂഗിൾപേയോ ഫോൺ ബാങ്കിങ്ങോ ഉണ്ടാവണം എന്നില്ല.

മടത്തറ ഗ്രാമീൺബാങ്കിന്റെ ഈ ATM പ്രോബ്ലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

അനുഭവസ്ഥർ ഒരുപാടുണ്ട്.

ഈ ഒരു പോസ്റ്റുകൊണ്ട് ഉടനെ എല്ലാം നേരെ ആകും എന്ന് കരുതുന്നില്ല.
എങ്കിലും ഇക്കാര്യം നാട്ടിലുള്ള കുറേ പേരുടെയെങ്കിലും ശ്രദ്ധയിൽ പെടും എന്ന് കരുതുന്നു.

തുടങ്ങിയ കാലത്ത് മടത്തറ ഗ്രാമീൺബാങ്ക് എല്ലാ രീതിയിലും എല്ലാവരോടും വളരെ നല്ല ഇടപെടലായിരുന്നു എന്നും,
എന്നാലിപ്പോ നാട്ടിൽ നിലനിൽപ്പായപ്പോ മടത്തറയിലെ പഴയ SBT യുടെ രീതിയാണെന്നും പലരും പറയുന്നുണ്ട്.

ഈയടുത്തൊരു ദിവസം
വളരെ അത്യാവശ്യമായി ഒരാൾ ഉച്ചക്ക് ശേഷം ക്യാഷ് പിൻവലിക്കാൻ എത്തിയപ്പൊ ക്ലോസ് ചെയ്തു എന്ന് പറഞ്ഞു അവരെ തിരികെ വിട്ടു.

അപ്പൊ സമയം മൂന്നര പോലും ആയിരുന്നില്ല എന്നത് മറ്റൊരു കാര്യം.

ആശുപത്രി കാര്യത്തിന് പണം എടുക്കാൻ വന്ന ആ ആൾ വളരെ സങ്കടത്തോടെ ബാങ്കിൽ നിന്നിറങ്ങി പോയി.

നമ്മുടെ പണം നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ്.?

ഇതിനൊക്കെ സാധാരണക്കാർ ആരോടാണ് പോയി പരാതി പറയേണ്ടത്.?

ഈ എഴുതിയ കാര്യങ്ങൾ ശെരിയാണെന്ന് തോന്നുന്നെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടട്ടെ.

അതല്ല ഇങ്ങനെ ഒന്നുമേ ഇല്ലെങ്കിൽ പറഞ്ഞാൽ മതി.,

ഈ പോസ്റ്റും ഡിലീറ്റ് ചെയ്ത് മാപ്പും പറയാം.. 🙏🏻 #മടത്തറ_പോസ്റ്റോഫീസ്

1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x