കെ. ബി. ടി,ഇഫ്താർ സംഗമം നടത്തി,
കേരള ബ്രദേഴ്‌സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കുവൈറ്റ്) ഏട്ടാമത് ഇഫ്‌താർ സംഗമം 23/3/2024 ശനിയാഴ്ച സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ {SIMS}വെച്ച് നടത്തി, സംഘടനാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷ്യത വഹിച്ചു. ഇഫ്താർ കമ്മറ്റി കൺവീനർ റഹിം മജീദ് സ്വാഗതവും സംഘടനാ ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ ആമുഖ പ്രസംഗവും മുഖ്യ പ്രഭാഷകൻ അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണവും നടത്തി, മത സൗഹാർദ്ദങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ ഇത്തരം സമൂഹ നോമ്പുതുറകൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചു.

ചടങ്ങിൽ കെ. ബി. ടി, ഭാരവാഹികളായാ ഇസ്മായിൽ കുറ്റിപ്പുറം, അരുൺ പന്തളം, ഷംനാദ്, ക്രിസ്റ്റഫർ, ഷാഫി, സതീഷ്, സിതോജ് തോമസ്,ഹിജാസ് എന്നിവരും 15 എക്സിക്യൂട്ടീവ് മെമ്പർമാരും സംഘടനയുടെ 380 ൽ പരം അംഗങ്ങളും KKMA സെക്രട്ടറി ഇബ്രാഹിം കുന്നത്ത്, മെടക്സ് പ്രതിനിധി അജയ്കുമാർ, ലുലു എക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹമ്മദ്, സാരഥി പ്രതിനിധി അരുൺ സത്യൻ, ഭാരത് ടാക്സി പ്രതിനിധി ജയസൺ കെ എൽ കുവൈറ്റ് പ്രതിനിധികളായ സിറാജ് കടയ്ക്കൽ ഷാനവാസ് ബഷീർ ഇടമൺ തുടങ്ങിയവർ സംബന്ധിച്ചു. പ്രവർത്തകർക്ക് ആവശ്യമായ ജംമ്പർ.. എയർപമ്പ് എന്നിവ വേദിയിൽ വിതരണം ചെയ്തു. സംഘടനയുടെ ട്രഷർ ബഹുമാനപ്പെട്ട ജാഫർ നാലകത്ത് കൃതജ്ഞത രേഖപ്പെടുത്തി
