കായംകുളത്ത് സ്കൂൾ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനി അന്നപൂർണയാണ് മരിച്ചത്. പതിനാല് വയസായിരുന്നു.
ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെരാവിലെ ഒൻപതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്കാരികേന്ദ്രത്തിന്റെ സമീപ ത്തുള്ള അതിർത്തിച്ചിറയിൽ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് വീട്ടിൽ വച്ച് അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി