ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്

ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ്.
ഈ റോഡിന് 2023- 24 സാമ്പത്തിക വർഷത്തിൽ എംഎൽഎയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി അന്ന് പത്രവാർത്തകളിലും മറ്റും വന്നിരുന്നു. എന്നാൽ ഇപ്പോൾ അറിയുന്നത് ആ പൈസ ലാപ്സ് ആയി എന്നാണ്.

ദിവസേന കണ്ണങ്കോട് സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡ് ഗുരുതര തകർച്ചയിലാണ്.

ദിവസേന ഇരുചക്രവാഹന യാത്രക്കാർ ഇവിടെ വീണു പരിക്കേൽക്കുന്ന അവസ്ഥയും ഉണ്ട്.
ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ബഹുമാനപ്പെട്ട പഞ്ചായത്ത് അധികൃതരോടും എംഎൽഎയോട് മറ്റു ജനപ്രതിനിധികളോടും നാട്ടുകാർ ആവശ്യപ്പെടുകയാണ്.

ഇതിന് പരിഹാരം കാണാത്തപക്ഷം ജനകീയമായ സമരം നടത്തുമെന്നും പൊതു പ്രവർത്തകൻ ജയറാം ആയിരക്കുഴിയും ഒപ്പം നാട്ടുകാർ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x