ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു

ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു.
ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 2025 – 2026 സാമ്പത്തിക വർഷം ശിപാർശ ചെയ്ത കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിലെ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 10. 03.2026
5 PM ന് അപ്പുപ്പൻ നട ക്ഷേത്ര പരിസരത്ത് വെച്ച് നടന്നു. പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. പദ്ധതി ഉന്നതിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നൽക്കുന്നത്. റോഡ് നിർമ്മാണം, ഉന്നതിയിലെ വിവിധ പ്രദേശങ്ങയിൽ സോളർ ലൈറ്റ് സ്ഥാപിക്കൽ, വീടുകളുടെ നവികരണം, തുടങ്ങി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. പ്രിയ സജിവ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമാൻ , സന്തോഷ് മതിര ഉദ്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമാൻ, അരുൺ ആശംസകൾ നേർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദികരണങ്ങൾ പട്ടികജാതി വികസന ഓഫീസർ നടത്തി. ആശംസകൾ നേർന്ന് കൊണ്ട് വിവിധ രാഷ്ട്രിയ പ്രതിനിധികളും , പൊതു പ്രവർത്തകരും സംസാരിച്ചു. 13.03.2026 ( വെള്ളി) പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തുവാൻ തീരുമാനിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x