ചിതറ: ചിതറ കണ്ണങ്കോട് പട്ടയമില്ലത്ത ഏകദേശം 124 ലോളം കുടുംബങ്ങൾക്ക് കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് കണ്ണങ്കോട് സ്കൂളിൽ വച്ചു
പട്ടയ വിതരണ ഫോം നൽകി .
AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്
രാഹുൽരാജ് ഉൾപ്പെടെ AIYF മേഖല കമ്മിറ്റിയും നിരന്തരമായ ഇടപെടലുകൾ ആണ്
ഇന്ന് കണ്ണങ്കോട് പട്ടയമില്ലാത്ത ജനങ്ങൾക്ക് ആശ്വാസം പകരുന്നത്.
പട്ടയ വിതരണത്തിന്റെ അവസാന ഘട്ടമാണ് ഈ ഫോം വിതരണമെന്നും ഒട്ടും കാലതാമസമില്ലാതെ തന്നെ പട്ടയം എന്ന സ്വപ്നം കണ്ണങ്കോട് നിവാസികളുടെ കൈയ്യിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ എന്നും AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജ് ചുവട് ന്യൂസിനോട് പറഞ്ഞു.
ഇനിയും AIYF നിരന്തരമായി ജനസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ എന്നെന്നും ഒരുപോലെ ഇടപെടുകയും അർഹതകൾ നേടി കൊടുക്കുമെന്ന് കൂടി കൂട്ടി ചേർത്തു.