ഒരു പവൻ വരുന്ന സ്വർണഭരണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ഇരുന്ന യുവതിക്ക് ആശ്വാസമായി കല്ലറ VHSS ലെ വിദ്യാർത്ഥിനികൾ.
കല്ലറ ARS ന് സമീപം റോഡരികിൽ കിടന്ന സ്വർണാഭരണം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ സ്കൂളിന് മുന്നിൽ പോയിന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ശ്രീ സന്തോഷിനെ വിവരമറിയിക്കുകയും സ്വർണം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പാങ്ങോട് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ ഇടപെടലിൽ ഉടമ സ്റ്റേഷനിൽ എത്തി സ്വർണാഭരണം ഏറ്റു വാങ്ങുകയുമായിരുന്നു.
ബിൻസിയ,ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ആണ് ഏവർക്കും മാതൃകയായത്.