കടയ്ക്കൽ തിരുവാതിര ദുബൈയിൽ നടത്താൻ കടയ്ക്കൽ പ്രവാസി ഫോറം തിരുമാനിച്ചു. കടയ്ക്കൽ തിരുവാതിര
ഉത്സവത്തിൻ്റെ മിനിയേച്ചർ പതിപ്പാണ് പ്രവാസികൾക്കായി ഒരുക്കുക.
കടയ്ക്കൽ പ്രവാസി ഫോറത്തിന്റെ പുതിയ ഭരണ സമിതി രൂപവത്കരണ വേളയിലാണ് തിരുവാതിര ഉത്സവം ദുബൈയിൽ നടത്താമെന്ന് തീരുമാനിച്ചത്. കടയ്ക്കലും പരിസര പ്രദേശത്തുമുള്ള യു.എ.ഇ നിവാസികളുടെ കുട്ടായ്മയാണ് കടയ്ക്കൽ പ്രവാസി ഫോ റം.
ഫോറത്തിൻറെ 2024ലെ ഭരണ സമിതിയിലേക്ക് ബുനൈസ് കാസിം (പ്രസിഡൻ്റ്), ഷംനാദ് കടയ്ക്കൽ (ജനറൽ സെക്രട്ടറി), റഹിം കടയ്ക്കൽ (ട്രഷറർ), ഷാജിലാൽ കടയ്ക്കൽ, റിയാദ് മുക്കുന്നം, നസീഫ് കുമ്മിൾ (വൈസ് പ്രസിഡൻറുമാർ), സുധീർ ഇളമ്പഴന്നൂർ, നസിർ റാവുത്തർ, ഷെഫി തൊളിക്കുഴി (ജോയൻറ് സെക്രട്ടറിമാർ), ഷാഫർഷ, സിയാദ് മുക്കുന്നം, ഷെഫീഖ് കുമ്മിൾ (ജോയൻ്റ് ട്രഷറർമാർ), രതിഷ് കാട്ടാംപള്ളി (ആർട്സ് സെക്രട്ടറി), ദിലീപ് നെല്ലിക്കാട് (മിഡിയ സെക്രട്ടറി), ഷാൻ നുറുദ്ദീൻ (സ്പോർട്‌സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ദുബൈയിലെ അൽ-തവാർ പർക്ക് 3ൽ നടന്ന ഫോ റത്തിൻ്റെ 12-ാം വാർഷിക സംഗമ ത്തിലെ ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംഗമ ത്തിൽ നടന്ന കായിക വിനോദ മത്സരങ്ങളിൽ ഫാറൂഖ്, ഫാത്തിമ, ശ്രേയ സുരേഷ്, ആമിന നസിഫ്, ജാൻസ, മിസ്അബ്, സഫീർ എന്നിവർ വിജയികളായി. വടംവലി മത്സ രത്തിൽ ബ്രദേർസ്പള്ളിക്കുന്ന വിജയികളായി. ഫോറത്തിന്റെ ക്രിക്ക റ്റ് ടീമായ കെ.പി.എഫ് സ്ട്രൈക്കേഴ്സിനുള്ള പുതിയജഴ്സികൾ ചടങ്ങിൽ വിതരണം ചെയ്തു.