കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ
ബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ, വി അനിൽകുമാർ, എൻ മുരളീധരൻ പിള്ള എന്നിവരെ രക്ഷാധികാരികളായും 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ നിർവഹിക്കും.
സമാപന സമ്മേളനവും നവരാത്രി പുരസ്കാര വിതരണവും ഒക്ടോബർ 24ന് വൈകുന്നേരം 6 30ന് ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയും നിർവഹിക്കും.
നവരാത്രി മണ്ഡപത്തിൽ പ്രോഗ്രാം നടത്തുവാൻ താല്പര്യപ്പെടുന്നവർ ജൂലൈ 30ന് മുമ്പ് ബന്ധപ്പെടുക.
ഫോൺ: 8547926961, 9605862131