2023 മെയ് 31 ന് രാത്രി 12:00 ന്, ഒരാൾ അടുത്തുള്ള വീട്ടിലെ മതിൽ ചാടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുന്നത് കാണാം
മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ആദ്യം രാത്രിയിൽ ആദർശിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ അവിടെ നിന്നും ലഭിച്ച മൺവെട്ടി ഉപയോഗിച്ചു സത്യശീലന്റെ വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി.
രണ്ട് ദിവസം മുന്നേ സത്യശീലനും കുടുംബവും കോഴിക്കോട്ടെ മകളുടെ വസതിയിലേക്ക് പോയിരുന്നു
ആദർശിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ നാട്ടുകാർ സത്യശീലന്റെ വീട് പരിശോധിച്ചപ്പോൾ വീട് തകർത്തതായി കണ്ടെത്തി.

ഉടനെ തന്നെ
സത്യശീലനെയും കുടുംബത്തെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവർ എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് 7000 രൂപയും സ്‌മാർട്ട് വാച്ചും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷും സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
കൊല്ലത്തുനിന്നുള്ള വിരലടയാള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വീഡിയോ കാണാം