കടയ്ക്കൽ: പഞ്ചായത്തിലെ കോട്ടപ്പുറം, വടക്കേവയൽ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ആണ് ആദ്യം കണ്ടത്,പിന്നീട് അരിനിരത്തുംപാറയിൽ കണ്ടു.അതിനു ശേഷം കോട്ടപ്പുറം PMSA കോളേജിന് സമീപം കണ്ടതായി പ്രദേശ വാസികൾ പറഞ്ഞു. അഞ്ചലിൽ നിന്നുള്ള ഫോറസ്ററ് സംഘം സ്ഥലത്തുണ്ട്. വാച്ചിക്കോണം, ഇളമ്പഴന്നൂർ മേഖലയിലേക്ക് കടന്നു. ഫോറസ്ററ് സംഘം കൂടെ പിന്തുടരുന്നുണ്ട്.
