കടയ്ക്കലിന് അഭിമാനം, അമ്മയ്ക്ക് പിന്നാലെ മകൾക്കും ‘ഗിന്നസ്’ റെക്കോർഡ്

കടയ്ക്കലിന് അഭിമാനം അമ്മയ്ക്ക് പിന്നാലെ മകൾക്കും ഗിന്നസ് റെക്കോർഡ്.ഗണിത ശാസ്ത്രത്തിലെ സ്ഥിരാംഗമായ ഓയിലർ (Euler’s) നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ ഓർത്തുപറയുകയും അതിനോടൊപ്പം 3 ബോളുകൾ അമ്മാനമാ ടിയും കൊച്ചു മിടുക്കി നേടിയത് പുതിയ ഗിന്നസ് റെക്കോഡ്.

അഞ്ച് മിനിറ്റും 41.09 സെക്കൻഡും കൊണ്ട് 560 സ്ഥാനങ്ങൾ ഓർത്ത് പറഞ്ഞാണ് യാമി അനിത് സൂര്യ ഗിന്നസ് നേടിയത്.കടയ്ക്കൽ ഗവ. യു പി എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് യാമി.

ഈ വിഭാഗത്തിൽ ആദ്യത്തെ റെക്കോഡ് ടൈറ്റിൽ ഹോൾഡ്രഡറാണ് ആറാം ക്ലാസ് ക്ലാസുകാരിയായ യാമി.ഈ റെക്കോർഡ് നേട്ടത്തിൽ എത്താൻ മൂന്ന് മാസത്തെ കഠിന പ്രയത്നം വേണ്ടിവന്നു യാമിയ്ക്ക്.2017 ൽ യാമിയുടെ അമ്മ ശാന്തി സത്യൻ 45 വസ്തുക്കൾ ക്രമം തെറ്റാതെ ഒരു മിനിറ്റിൽ ഓർത്ത് പറഞ്ഞാണ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.മെമ്മറി പെർഫോമറും,പരിശീലകയുമായ അമ്മ ശാന്തിയും,സൈക്കോളജിക്കൽ കൗൺസിലറായ അച്ചൻ അനിത് സൂര്യയുമാണ് യാമിയുടെ പരിശീലകർ.

കുട്ടികളുടെ മെമ്മറി പരിശീലനത്തിനായി ബ്രെയിൻ ഹാക്ക് എന്ന ഓൺലൈൻ ട്രെയിനിങ്ങും ഇവർ നടത്തുന്നുണ്ട്.ഇവരുടെ പരിശീലനത്തിൽ എട്ട് കുട്ടികൾ വിവിധ വിഭാഗത്തിൽ ഗിന്നസ് റെക്കോഡിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ്.പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും, 193 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും നിഷ്പ്രയാസം ഓർത്തെടുക്കും ഈ മിടുക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x