സംസ്ഥാന സർക്കാർ പുരസ്ക്കാരം വീണ്ടും കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്.
മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കായുള്ള പുരസ്കാരത്തിന് രണ്ടാം സ്ഥാനത്തിനാണ് സംസ്ഥാന തലത്തിൽ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹത നേടിയത്.
സംസ്ഥാന സർക്കാരിന്റെ നിരവതി പുരസ്കാരങ്ങൾക്ക് ഇതിനോടകം കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കരസ്തമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നടത്തി വരുന്ന സമഗ്രമായ ഇടപെടലുകളുടെ ഭാഗമായി പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നാട്ടുപച്ച, തരിശുരഹിത പാടശേഖരം എന്ന ആശയവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കനകക്കതിർ, ശുദ്ധജല മത്സ്യം ലഭ്യമാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന നീല ജലാശയം തുടങ്ങിയവ കാർഷിക മേഖലയിലെ വലിയൊരു നേട്ടമാണ്.
ഗുരുതര രോഗബാധിതർക്കുള്ള കനിവ് ചികിത്സ സഹായ പദ്ധതി, കടയ്ക്കൽ ഗവ :ഹയർസെക്കൻഡറി സ്കൂളിലെ മികച്ച നിലയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ദത്തെടുക്കൽ, കടയ്ക്കൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കുള്ള പെൻഷൻ വിതരണം തുടങ്ങിയവയും ബാങ്ക് നടപ്പിലാക്കി വരുന്നുണ്ട്.
ബാങ്ക് 60 കോടി ചിലവഴിച്ചു പ്രവർത്തനം തുടങ്ങിയ കിംസാറ്റ് മലയോര മേഖലയിലെ ആതുരസേവന രംഗത്തെ സജീവ സാന്നിധ്യമായി ഇതിനോടകം മാറികഴിഞ്ഞു.