കടയ്ക്കൽ മദ്യലഹരിയിൽ യു വാവ് ഓടിച്ച (KL 23 J 4872) കാർ നിയന്ത്രണം വിട്ടു സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിക്കവേ മറിഞ്ഞു. ഡ്രൈവർ കല്ലറ പാ ങ്ങോട് റെയിൻബോ നിവാസിൽ സിറാജുദീനെ (33) പൊലീസ് കസ്‌റ്റഡിയിൽ എടുത്ത ശേഷം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ കടയ്ക്കൽ കൊടിഞ്ഞം ഗോകുൽ നിവാസിൽ ബ്രിജേഷ് (41), ഭാര്യ ചിത്ര (38) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം.
കടയ്ക്കൽ ജംക്ഷനിൽ നിന്നു സിറാജുദീൻ കാർ ഓടിക്കുന്നത് പന്തിയല്ലെന്നു കണ്ടു പൊലീസിൻ്റെ കൺട്രോൾ റൂം വെഹിക്കിൾ വാഹനം പിന്നാലെ പോയി. കടയ്ക്കൽ ചന്ത ജംഗ്ഷനിൽ നിന്ന് ആനപ്പാറ റോഡ് വഴി പോകവേ വീടുകളുടെ മതിലുകളിൽ കാർ തട്ടി.
ഇതിനിടയിൽ മുക്കുന്നത്ത് നിന്നു കൊടിഞ്ഞത്തേക്ക് വന്ന ദമ്പതികൾ സഞ്ചരിച്ച സ്‌ട്ടറിൽ ഇടിച്ചു. സ്‌ഥലത്ത് എത്തിയ പൊലീസ് സംഘം സിറാജുദീനെ കസ്‌റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയിൽ പരി ശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

