‘തമിഴ്നാട്ടിൽ സ്കൂളുകളിൽ ഇനി ബാക്ക് ബഞ്ചേഴ്‌സ് ഇല്ല’ എന്ന വാർത്തക്ക് മലയാളികൾക്ക് ഇടയിലും വലിയ സ്വീകാര്യതയാണ്. നമ്മുടെ കടയ്ക്കൽ ടൗൺ എൽ പി സ്കൂളിൾ പണ്ടേയിങ്ങനെയാണ് . കടയ്ക്കൽ ടൗൺ എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിലെ ഇരിപ്പിടം 2020 മുതൽ ഇങ്ങിനെയാണ്.

ക്ലാസിലെ ഓരോ കുട്ടിയുടെയും അടുത്ത് അദ്ധ്യാപകർക്ക് എത്തുന്നതിനും അവരുമായി കൂടുതൽ മാനസിക അടുപ്പം സ്ഥാപിക്കുന്നതിനും അദ്ധ്യാപകർക്ക് കഴിയുന്നുണ്ട്. താൻ ബാക്ക് ബഞ്ചിലാണെന്ന പരിഭവം കുട്ടികൾക്കും ഇല്ല.