കടയ്ക്കൽ തിരുവാതിര 2024 ഫെബ്രുവരി 14 മുതൽ 28 വരെ 15 ദിനരാത്രങ്ങളായാണ് നടത്താനാണ് തീരുമാനിച്ചത് എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കടയ്ക്കൽ തിരുവാതിര നോട്ടിസ് പ്രകാശനത്തോട് അനുബന്ധിച്ചാണ് കുംഭം 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന വിപുലമായ ഉത്സവമായി നടത്താൻ തീരുമാനിച്ചത് എന്ന് അറിയിച്ചത്.

21 കെട്ടുകാഴ്ചകളും 31 ഓളം വൈദ്യുത ദീപാലങ്കാരം വിവിധ മേഖലകളിലയി നടത്തുന്നുണ്ട്.
മേള അമ്യൂസ്മെന്റ് പാർക്ക് ഉൾപ്പെടെ വിനോദത്തിനും വിശ്വാസത്തിനും ഒട്ടും മാറ്റുകുറയാതെയാണ് കടയ്ക്കൽ തിരുവാതിര നടത്താൻ തീരുമാനിച്ചത് എന്ന് ക്ഷേത്ര ഭാരവാഹികളും ഉപദേശക സമിതിയും തീരുമാനിച്ചത്.

മിനി സ്റ്റേജ് പരിപാടികൾ വിവിധ മേഖലകളിൽ നടക്കുന്നുണ്ട്. ഓരോ സബ് കമ്മിറ്റികളും അതിനുള്ള തയ്യാറെടുപ്പിലാണ് എന്നും കൂട്ടിച്ചേർത്തു.

