fbpx

2014 ൽ ചിതറയിൽ 14 വയസ്സ് കാരിയെ പീഡിപ്പിച്ചു മുങ്ങിയ കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

2014 ൽ നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ബംഗാൾ സ്വദേശി റഷീദ് ഇസ്ലാം ചിതറയിൽ റബ്ബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.

ഈ കാലയളവിൽ 14 വയസ്സുകാരിയുമായി അടുപ്പം സ്ഥാപിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ എത്തി പീഡിപ്പിക്കുകയുമായിരുന്നു.

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

തുടർന്ന് ഇയാൾ പെൺകുട്ടിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞു പെൺകുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ തമിഴ്നാട്ടിൽ നിന്നും ഇരുവരെയും കണ്ടെത്തി.

കടയ്ക്കൽ പോലീസ് പെൺ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി റഷീദിനെ പോസ്കോ വകുപ്പ് ഉൾപ്പെടെ ചുമത്തി റിമാൻഡ് ചെയ്തു.

ജാമ്യത്തിൽ ഇറങ്ങിയ പ്രതി 2019 ൽ ബംഗാളിലേക്ക് കടന്നു കളഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും പ്രതി ഹാജരാകത്തതിനെ തുടർന്ന്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു .

കടയ്ക്കൽ പോലീസ് ബംഗാളിൽ പോയി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ റിമാന്റ് ചെയ്തു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x