ചാറയം നൂറുൽ ഹുദാ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,+2, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ ആദരിച്ചു
വൈകുന്നേരം നാലുമണിക്ക് നടന്ന പൊതുസമ്മേളനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സലീൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. നൂറുൽഹുദാ പ്രതിനിധി നൗഷാദ് വട്ടപ്പച്ച സ്വാഗതo ആശംസിച്ച ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി ഗിരി കൃഷ്ണൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ, കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മനോജ് കുമാർ , നിലമേൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. റാഫി.
പഴയ കുന്നുമേൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സിബി,
നൂറുൽഹുദാ പ്രതിനിധിയും ,കേരള വ്യവസായി വ്യാപാര ഏകോപന സമിതി ട്രഷറർ നൗഷാദ് ഇരപ്പിൽ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.