കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിനയ്ക്ക്.
മലയാളിയായ ഷാഹിനയാണ് കേരളത്തിൽ നിന്ന് ആദ്യമായി ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡിന് അർഹയായത്. സർക്കാർ അടിച്ചമർത്തലുകളും മര്‍ദ്ദനങ്ങളേയും അവഗണിച്ച് ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേര്‍ണലിസ്റ്റുകളെ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരുടെ ധൈര്യത്തെ അംഗീകരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.27 വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ മൂന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ.
ഷാഹിന കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആയുധമായി ഉപയോഗിക്കുന്ന ഒരു നിര്‍ദ്ദയ നിയമമായ ഭീകര വിരുദ്ധ കുറ്റം ചുമത്തപ്പെട്ട രാജ്യത്തെ ആദ്യത്തെ മാധ്യമ പ്രവര്‍ത്തകയാണന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാണിച്ചു. സംശയാസ്പദമായൊരു പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഭരണകൂടം ഈ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള കുറ്റമാക്കാന്‍ ശ്രമിച്ചു.
2008-ലെ ബാംഗ്ലൂർ സ്ഥോടനക്കേസിൽ സാക്ഷികളോട് പോലീസ് ഇടപെട്ടുവെന്ന അവകാശവാദം തുറന്നുകാട്ടിയതിന് കെകെ ഷാഹിനക്കെതിരെ യുഎപിഎ ചുമത്തി കുറ്റം ചുമത്തി. രാജ്യത്തിനകത്ത് യുഎപിഎ കേസിൽ ഉൾപ്പെട്ട മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായി ഷാഹിന വേറിട്ടുനിൽക്കുന്നു.
മാലിനി സുബ്രഹ്മണ്യൻ, നേഹ ദീക്ഷിത് എന്നിവരാണ് കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേരത്തെ ഇന്ത്യയിൽ നിന്ന് നേടിയവർ.