ചിതറ ഗ്രാമപഞ്ചായത്തും, കുടുംബ ശ്രീയും,കേരള നോളേജ് ഇക്കണോമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, മോഡൽ കരിയർ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ഡിസംബർ 3 ബുധൻ രാവിലെ 10 മണിക്ക് പഞ്ചായത്ത് ടൌൺ ഹാളിൽ വെച്ച് നടന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി RM രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ., M S മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി NS ഷീന, കുടുംബശ്രീ CDS ചെയർപേഴ്സൻ ശ്രീമതി. ആശ,KKEM, KDISC കമ്മ്യൂണിറ്റി അംബാസഡർ ശ്രീമതി. ലതിക, DDUJKY ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി കീർത്തി, CDS ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ആശ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ കമ്പനികളുടെ റിക്രൂട്ട്മെന്റ് നടന്നു.
SSLC,PLUS2,ഡിപ്ലോമ, ഡിഗ്രി, PG, നഴ്സിംഗ് തുടങ്ങിയ യോഗ്യത ഉള്ള ഫ്രഷേഴ്‌സിനും പ്രവർത്തി പരിചയമുള്ളവർക്കുമാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
DGC ഗ്രൂപ്പ്, ICICI പ്രിഡൻ ഷ്യൽ, HDFC ബാങ്ക്, SS ഹുണ്ടായി, എമ്പയർ ഇൻസൈറ്റ്, സ്നൈഡർ ഇലക്ട്രിക്, ടാറ്റാ അഡ്വാൻസ് സിസ്റ്റം, മുഷാസി, നഹർ എഞ്ചിനീയർ, ഓദർ ഇലക്ട്രിക് തുടങ്ങിയ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.
വിവിധ കമ്പനികളിലായി ഓഫീസ് സ്റ്റാഫ്, സൂപ്പർവൈസർ, ഫീൽഡ് എക്സിക്യൂട്ടീവ്, ബിസ്സ്നസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ സ്റ്റാഫ്, ഫിനാൻഷ്യൽ കൺസൽറ്റന്റ്, ഡിസ്ട്രിബൂഷൻ ലീഡർ, ഏജൻസി പാർട്ണർ, യൂണിയൻ മാനേജർ, മാനേജ്മെന്റ് ട്രെയിനി, അഡ്വയിസർ, ഡ്രൈവേഴ്സ് തുടങ്ങി നിരവധി ഒഴുവുകളിലേക്കാണ് ഉദ്യോഗാർദ്ധികളെ തിരഞ്ഞെടുത്തത്.