ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കിടാരി പാര്‍ക്ക്-2022-23 പദ്ധതി പ്രകാരം ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അണപ്പാട് കാമധേനു ഡെയറിഫാമിന് അനുവദിച്ച കിടാരി പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതി 2022-23 പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍,
വ്യക്തികള്‍, ജെ.എ .ജി/എസ്.എച്ച്.ജി.ഗ്രൂപ്പുകള്‍ എന്നിവ മുഖാന്തിരം 50 കിടാരികളെ വളര്‍ത്തുന്ന കിടാരി പാര്‍ക്കുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാനത്ത് പുതിയ കിടാരി പാർക്കുകൾ അനുവദിക്കുന്നത്. ക്ഷീര കർഷകർക്ക് അന്യ സംസ്ഥാനത്ത് നിന്നും മികച്ചയിനം പശുക്കളെ കൊണ്ട് വരുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം കിടാരി പാർക്കുകൾ സ്ഥാപിച്ച് മികച്ചയിനം പശുക്കളെ സൃഷ്ട്ടിച്ച് കർഷകർക്ക് വിതരണം ചെയ്യുക എന്നതാണ് കിടാരി പാർക്ക് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

കൊല്ലം ജില്ലയിൽ ചടയമംഗലം ക്ഷീരവികസന യൂണിറ്റ് മുഖാന്തിരം അനുവദിച്ച ഈ കിടാരി പാര്‍ക്കി നിന്നും ഓരോ വര്‍ഷവും 50 പശുക്കളെ വീതം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ കാമധേനു ഡെയറിഫാമിനാണ് കിടാരി പാർക്ക് അനുവദിച്ചത്. കിടാരി പാർക്കിന് 15 ലക്ഷം രൂപയാണ് വകുപ്പ് ധനസഹായമായി അനുവദിക്കുന്നത്. ഒന്നാം ഘട്ട ധനസഹായ തുകയായി 9 ലക്ഷം രൂപയും(60 ശതമാനം) രണ്ടാം ഘട്ട ധനസഹായ തുകയായി 6 ലക്ഷം രൂപയും (40 ശതമാനം)ആയാണ് ധനസഹായം അനുവദിച്ചു നൽ കുന്നത്. കൃതൃമബീജാധാന സംവിധാനം ഫാമിൽ തന്നെ നടപ്പിലാക്കുന്നതിനുള്ള സൗകര്യവും 24 മണിക്കൂറും ഡോക്ടറുടെയും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറുടെയും സേവനം കിടാരി പാർക്കിൽ ലഭ്യമാണ്. ഇട്ടിവാ ഗ്രാമ പഞ്ചായത്തിലെ അണപ്പട് സ്വദേശി നസീലാ ബീവിയുടെ കാമധേനു ഡെയറിഫാമാണ് കിടാരി പാർക്കായി തിരഞ്ഞെടുത്തത്.