കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്, കന്നഡ സംസാരിക്കുന്നവരാണ് അധികവും. ചിതറ, കടയ്ക്കൽ മേഖലയിലാണ് ഇത്തരക്കാരെ കൂടുതൽ കാണുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ കടന്നു മടത്തറയിൽ എത്തുന്നവരും ഉണ്ട്. പകൽ വീടുകളിലും ഭിക്ഷാടനത്തിന് എത്തുന്നു.
കടയ്ക്കൽ ചന്ത, ബസ് സ്‌റ്റാൻഡ്, മടത്തറ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവർ അന്തി ഉറങ്ങുന്നത്