കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാനിരിക്കെ ആശുപത്രി പരിസരത്തുള്ള തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി ആരോപണം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. കായകല്പത്തിന്റെ ഭാഗമായി നാളെ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് എത്തുന്നുണ്ട്.
ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം എന്നിവയാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
അതിന്റെ ഭാഗമായാണ് നായ്ക്കളെ ബിരിയാണിയിൽ വിഷം കലർത്തി കൊന്നതായി ആരോപിക്കുന്നത് .


