മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന പരാതിയിൽ അന്വേഷണം. കുമ്മിൾ പഞ്ചായത്തിലെ തൊഴിലാളികളെക്കുറിച്ചാണ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റ് റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയും അന്വേഷണം തുടങ്ങിയത്. രാ ഷ്ട്രീയ പാർട്ടികളുടെ പരിപാടിക്ക് ഉൾപ്പെടെ പോയ തൊഴിലാളികളാണു വെട്ടിലായത്. കുമ്മിൾ പഞ്ചായത്തിലെ പ്രതിപക്ഷ മെം സർമാരായ ചിലർ പരാതി നൽകി യിരുന്നു. ആനപ്പാറ വാർഡിൽ ഉൾപ്പെടെയാണു തൊഴിലാളികൾ മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം പോയത്. മുങ്ങിയ ദിവസത്തെ വേതനം തൊഴിലാളികൾ തിരിച്ചടക്കേണ്ടി വരും.
കൂടുതലും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനാണു പോകുന്നത്. പഞ്ചായത്ത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിനു പോകുന്നതിനു ഭരണ സമിതി മൗനാനുവാദം നൽകാറുണ്ട്. വിവരാവകാശ ചോദ്യത്തിനും മറുപടി നൽകേണ്ട സാഹചര്യം ഉണ്ടായതോടെയാണ് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ തയാറായത്.