(ജനയുഗത്തിൽ സുധിൻ കടയ്ക്കൽ എഴുതിയത്)
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രി ട്ടീഷ് കോളനി വാഴ്ചയ്ക്കും കട യ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിനുമെതിരായി കടയ്ക്കലിലെ കർഷക ജനത ഒന്നാകെ അണിനിരന്ന കട യ്ക്കൽ വിപ്ലവം നടന്നിട്ട് 85 വർ ഷം തികയുന്നു. 1938 സെപ്റ്റം ബർ 29നാണ് കടയ്ക്കൽ വിപ്ല വം നടന്നത്.
സർ സിപിയുടെ കിരാത ഭര ണത്തിനെതിരെ പോരാടി കടയ്ക്കലിനെ ഒരു സ്വതന്ത്ര രാ ജ്യമായി പ്രഖ്യാപിച്ച കടയ്ക്കൽ വിപ്ലവം സ്വാതന്ത്ര്യ സമര ചരി ത്രത്തിലെ സുപ്രധാന അടയാ ഉപ്പെടുത്തലാണ്. ബ്രീട്ടീഷ് ഭര ണത്തിൽ പൊറുതി മുട്ടിയ ഇവിടുത്തെ ജനത അധികാ രം പിടിച്ചെടുത്ത് ജനാധിപ ത്യത്തിലൂന്നി ബദൽ സർക്കാ രുണ്ടാക്കി. ഫ്രാങ്കോ രാഘവൻ പിള്ള രാജാവായും കേരളത്തി ലെ ആദ്യ ജനകീയ മന്ത്രിയാ യി അറിയപ്പെടുന്ന കാളിയ പി മന്ത്രിയായും ഭരണ സം വിധാനം നിലവിൽ വന്നു.

1938 സെപ്റ്റംബർ 26നാ ണ് കടയ്ക്കൽ ചന്തയിൽ കരാ റുകാർ ഏർപ്പെടുത്തിയ അന്യാ യമായ ചന്തപ്പിരിവിനെതിരെ യായ സമരത്തിന്റെ തുടക്കം ചന്തക്കരത്തിനും മറ്റ് അനീതി കൾക്കെതിരെയും പ്രക്ഷോഭം കടയ്ക്കലും തുടങ്ങണമെന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായി ജനങ്ങൾ രാവിലെതന്നെ ചന്തയിലെ ത്തി. ചന്തക്കരം നൽകാതെ സമാന്തര ചന്ത നടത്തി ജന ങ്ങൾ പ്രതികരിച്ചു. ഇതിന് നേതൃത്വം കൊടുത്തവരെയും ചന്തയിലെത്തിയ സ്ത്രീകൾ അടക്കമുള്ളവരെയും കരാറുകൾ രന്റെ ഗുണ്ടകളും പൊലീസും ചേർന്ന് അടിച്ചൊതുക്കി. ജനം തിരിച്ചടിച്ചു. അടുത്ത ചന്തദിവസം സെപ്റ്റംബർ 29ന് രണ്ട് പ്ലാ റൺ പട്ടാളം കടയ്ക്കൽ എത്തി. പൊലീസ് ജനത്തെ തല്ലിയോ ടിക്കാനും മർദിക്കാനും തുട ങ്ങി. ജനം ഓടി രക്ഷപ്പെട്ട തോടെ പൊലീസ് മാത്രമാ യി കടയ്ക്കലിൽ. ഈ സമയ ത്ത് ചിതറയിൽനിന്ന് ആയി രത്തിലേറെ സമരക്കാർ കടയ്ക്കൽ ക്ഷേത്രമൈതാനത്തേയ്ക്ക് ജാഥയായി എത്തി. ‘ബീഡി’വേലുവായിരുന്നു ക്യാ പ്റ്റൻ. തോട്ടുംഭാഗം സദാന ന്ദൻ, തോട്ടുംഭാഗം രാഘവൻ, ചരുവിള രാഘവൻപിള്ള, കൃഷ്ണ വൈദ്യർ, പണിയിൽ വേലാ യുധൻ തുടങ്ങിയവരാണ് ജാഥ നയിച്ചത്. ജാഥ പൊലീസ് തടഞ്ഞു. പിരിഞ്ഞുപോയില്ലെ ങ്കിൽ വെടിവക്കുമെന്ന് അറിയിച്ചു . . ബീഡി വേലുവിനെപിടികൂടാൻ ശ്രമിച്ച ഇൻസ്പെക്ടറുമായി വേലു ഇടഞ്ഞു ഈ സമയത്ത് ഫ്രാങ്കോ രാ ഘവൻപിള്ള പൊലീസ് ഇൻ സ്പെക്ടറെ ആഞ്ഞടിച്ചു. താഴെ വീണ ഇൻസ്പെക്ടർ ലാത്തി ച്ചാർജിന് നിർദേശം നൽകി. സമരക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടയിൽ മജി സ്ട്രേറ്റിന്റെ ഡഫേദാറിനെ ചന്തിരൻ കാളിയമ്പി കുത്തി. ഇതോടെ പൊലീസ് പിന്തി രിഞ്ഞ് ബസിൽ കയറി സ്ഥലം വിട്ടു. പട്ടാളവണ്ടി തി രുവനന്തപുരത്തേക്ക് പോയി. ജാഥ കടയ്ക്കലിൽ എത്തിയ പ്പോൾ പൊലീസുകാർ ഇല്ലാ തിരുന്ന സ്റ്റേഷൻ പ്രക്ഷോഭ കർ എറിഞ്ഞു തകർത്തു. കുമ്മിൾ പകുതിയിൽ കടയ്ക്കൽ കേന്ദ്രമായി സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കപ്പെട്ട വാർത്ത രാ ജ്യം മൊത്തം പരന്നു.
ഐതിഹാസികമായ കട ൽ വിപ്ലവത്തിന്റെ ഓർമ്മ കൾ പുതുക്കുന്നതിനും പുതിയ തലമുറയ്ക്ക് പഠിക്കുന്നതിനുമാ യി കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷ നിൽ പഞ്ചായത്ത് സ്മാരകം നിർമ്മിച്ച് പരിപാലിച്ചു വരു ന്നു. സ്മാരകത്തിനുള്ളിൽ സമ രവുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങൾ ചുവർ ചിത്രങ്ങളായി മണലിൽ തീർത്തിട്ടുമുണ്ട് .
റഫറൻസ് ലൈബ്രറിയും പ്രവർത്തിക്കുന്നു.






