ചിതറ പഞ്ചായത്തിൽ അയിരക്കുഴി കുമ്പിക്കാട് കുളത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലനകേന്ദ്രം ഒരുങ്ങുന്നു. തിരുവനന്തപുരം പിരപ്പൻകോട് നിന്തൽ പരിശീലനകേന്ദ്രത്തിന്റെ മാതൃകയിലാ ണ് നിർമാണം. കുമ്പിക്കാട് കുളത്തിൽ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ നീന്തൽ പരിശീലനം നടത്തിയിരുന്നു.
ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ നീന്തൽ പരിശീലനത്തിന് എത്തിയിരുന്നു. ആഴം കുറവായതിനാൽ അപകട സാധ്യത കുറവാണ്
രണ്ട് കോടിരൂപ വകയിരുത്തിയാണ് നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ആദ്യ പൊതു നീന്തൽ പരിശീലന കേന്ദ്രം ആകും.

