എക്സൈസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൊല്ലം ജില്ലയിൽ 82 സ്‌കൂളുകൾ മയക്കുമരുന്ന് വിൽപന സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം എക്സൈസിന് റിപ്പോർട്ട് കൈമാറി.
ഇത്രയും സ്കൂളുകൾ ‘പ്രശ്ന ബാധ്യത’മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാക്കി. കഴിഞ്ഞ വർഷം 28 സ്കൂളുകൾ ആണ് . ലിസ്റ്റിൽ ഉണ്ടായിരുന്നത്.
കുട്ടികൾക്ക് ലഹരി വസ്തുക്കൾ വേഗം ലഭിക്കാൻ സാധ്യതയുള്ള സ്കൂൾ പരിസരങ്ങൾ, പുകയില ഉൽപ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപത്തെ സ്കൂളുകൾ, കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുള്ള സ്കൂളുകൾ,
സ്കൂൾ സമയങ്ങളിൽ പുറമെ നിന്നുള്ളവർ വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്നതായി പരാതി ലഭിച്ച സ്കൂളുകൾ എന്നിവയാണ് പ്രശ്ന ബാധിത പട്ടികയിൽ.
കഴിഞ്ഞ മെയ് അവസാനമാണ് ഇന്റലിജൻസ് വിഭാഗം എക്സൈസിന് റിപ്പോർട്ട് നൽകിയത്.
വേനൽ അവധി കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ മുതൽ എക്സൈസ് നിരീക്ഷണം ആരംഭിച്ചിരുന്നു. പ്രശ്ന ബാധിത സ്കൂളികൾക്ക് ഉള്ളിലും പുറത്തും എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ ഉണ്ടാകും .
ലഹരിയുമായി ബന്ധപ്പെട്ട വിവരം ലഭിച്ചൽ എക്സൈസിനെ അറിയിക്കണം എന്ന് സ്കൂൾ പി ടി എ ക്ക്, നിർദേശം നൽകിയിട്ടുണ്ട്.

