കാനഡയിൽ ആശങ്കയുടെ ഭീതിയുടെ അല്ലലാണ് ഇപ്പോൾ കേൾക്കുന്നത്. അതിൻറെ കാർമേഘങ്ങൾ ഉരുണ്ടു കയറി ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളായി മാറിയിരിക്കുന്നു.
കാനഡ എന്നത് ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ വലിയ തോതിൽ ഇന്ത്യൻ പൗരത്വം ഒരുപാട് സ്വീകരിച്ച രാജ്യമാണ്…
ധാരാളം വിദ്യാർത്ഥികൾ അവിടെ താമസിച്ചുകൊണ്ട് പഠിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയും കാനഡയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് തീർച്ചയായും കാനഡയിൽ ഉള്ള ഇന്ത്യക്കാരെ ബാധിക്കുന്ന ഒന്നാണ്.
ഇന്ത്യയും കാനഡയും തമ്മിൽ പ്രശ്നമുണ്ടാകാനുള്ള കാരണം കലിസ്ഥാൻ ഭീകരവാദിയായ ഹർദ്ദീപ് സിംഗ് നിജ്ജാർ ജൂൺ 18ന് വെടിയേറ്റ് മരിച്ചു.
ഇയാൾ കാലങ്ങളായി കാനഡയിൽ താമസിച്ചു വരികയായിരുന്നു. കാനഡ പൗരത്വവും ഇയാൾ സ്വീകരിച്ചിട്ടുണ്ട്.
18 ലക്ഷത്തിലധികം സിക്കുമത വിശ്വാസികൾ കാനഡയിൽ ജീവിക്കുന്നുണ്ട് സിക്കുകാരുടെ പാർട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിലാണ് ഇപ്പോഴത്തെ കാനഡ സർക്കാർ നിലനിൽക്കുന്നത്.
ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ 18 എംപിമാർ കാനഡയിൽ ഉണ്ട്. ഇവരുടെ ബലത്തിലാണ് കാനഡ സർക്കാർ ആയ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലനിൽക്കുന്നത്.
അതായത് നിലവിലെ ഭരണകൂടത്തിന്റെ ഒരു വലിയ പിന്തുണയാണ് സിക്ക് സമുദായം കാനഡയ്ക്ക് നൽകുന്നത്.
ആ സിക്ക് സമുദായത്തിൽ പെട്ട നിജാർ കൊല്ലപ്പെടുമ്പോൾ ജസ്റ്റിൻ ട്രൂഡോ സർക്കാരിന് വലിയ ആശങ്കയാണ് ഉളവാക്കുന്നത്….
ഇതിനിടയിൽ റോ ആണ് കൃത്യം നടത്തിയത് എന്ന ആരോപണം കാനഡ പാർലമെന്റിൽ സിക്കുകാർ നടത്തി കഴിഞ്ഞു..
അതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഒരു വാദമുഖമാണ് ജസ്റ്റിൻ ട്രൂഡോ മുന്നോട്ടുവയ്ക്കുന്നത്..
രണ്ട് രാജ്യങ്ങളും സ്ഥാനപതിമാരെ തിരിച്ചു വിളിക്കുന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്..
കാനഡയിലെ “സുർറെ”യിലെ ഗുരുദ്വാർക്കുള്ളിൽ വച്ചാണ് അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെടുന്നത്.
കൃത്യം എന്താണെന്നോ ഉദ്ദേശം എന്തിനായിരുന്നു എന്നോ എന്നത് വ്യക്തമല്ല വെറും സംശയം മാത്രമാണ് ഇപ്പോൾ ഇന്ത്യക്കാർക്കെതിരെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ഉന്നയിച്ചിരിക്കുന്നത്…
ഇന്ത്യ കൃത്യം ചെയ്തതിനുള്ള യാതൊരു തെളിവും കാനഡ ഗവൺമെൻറ് കിട്ടിയിട്ടില്ല
ഇതിനു സംബന്ധിച്ച് കാനഡയിൽ പ്രതിഷേധം നടക്കുന്നതിനാൽ അവിടെ താമസിക്കുന്ന ഇന്ത്യക്കാരോട് അതീവ ജാഗ്രത വേണം എന്നാണ് വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്.
ഇന്ത്യയിൽ കാശ്മീരിലും ലഡാക്കിലും സന്ദർശനം നടത്തുന്നതിന് കാനഡ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം താറുമാറായിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്