ജാമിഅഃ ട്രെയിനിങ് കോളേജിലെ 2025-27 അദ്ധ്യായന വർഷത്തെ ബി.എഡ് ബാച്ചിന്റെ യൂണിയൻ ഉദ് ഘാടനവും ‘ യുവ ‘ എന്ന യൂണിയൻ പേരിന്റെ പ്രകാശനവും നടന്നു. പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പത്രപ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.കൂടാതെ ഗായകനും സംഗീതസംവിധായകനുമായ ശ്രീ. പ്രണവ് എസ്. കുമാർ ആർട്സ് ക്ലബ് ഉദ്ഘാടനവും ചിതറ ഗവണ്മെന്റ് ഹൈ സ്കൂൾ കായിക അധ്യാപികയായ ശ്രീമതി. ജെൻസി കെ. വി സ്പോർട്സ് ക്ലബ് ഉദ്ഘാടനവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിയൻ ചെയർപേഴ്സൺ കുമാരി അൻസി നസീഫ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മാനേജ്മെന്റ് പ്രതിനിധികളായ ശ്രീ. ജലാലുദീൻ മൗലവി, ശ്രീ എം. എ. സത്താർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സലീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ അഡ്വൈസർ ശ്രീമതി. രഞ്ജിനി ചടങ്ങിനു നന്ദി രേഖപ്പെടുത്തി.തുടർന്ന് അധ്യാപകവിദ്യാർത്ഥികളുടെ കലാപരിപാടികളും ശ്രീ. പ്രണവും സംഘവും അവതരിപ്പിച്ച മ്യൂസിക് ഷോയും ഉണ്ടായിരുന്നു.
ജാമിഅഃ ട്രെയിനിങ് കോളേജിലെ 2025-27 അദ്ധ്യായന വർഷത്തെ ബി.എഡ് ബാച്ചിന്റെ യൂണിയൻ ഉദ് ഘാടനവും ‘ യുവ ‘ എന്ന യൂണിയൻ പേരിന്റെ പ്രകാശനവും നടന്നു
Subscribe
Login
0 Comments
Oldest


