അക്ഷരം ഗ്രന്ഥശാല കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ശീലാസ്ഥാപനം നടന്നു.

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ആലംകോട് അക്ഷരം ഗ്രന്ഥശാല &വായന ശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ശിലാസ്ഥാപനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഇട്ടിവാ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ശ്രീ. എ.നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ശ്രീ. അഡ്വ. സാം കെ.ഡാനിയൽ നിർവ്വഹിച്ചു. അക്ഷരം ഗ്രന്ഥശാല സെക്രട്ടറി ശ്രീമതി ജെ. അംബിക കുമാരി അമ്മ സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ ശ്രീ. എ. കെ. വിൽ‌സൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു.


ജനപ്രതിനിധികൾ ആയ ശ്രീമതി ആർ. വിജി, ശ്രീമതി അനിതകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ. പ്രൊഫ. ബി. ശിവദാസൻ പിള്ള, CPM പ്രതിനിധി ശ്രീ. ഡോ. വിജയൻ പിള്ള, CPI പ്രതിനിധി ശ്രീ. ബി. രാജീവ്‌, INC പ്രതിനിധി ശ്രീ. രാമചന്ദ്രൻ പിള്ള, BJP പ്രതിനിധി ശ്രീ. S. വിജയൻ, ഗ്രന്ഥശാല മുൻ സെക്രട്ടറി ശ്രീ. എൻ. ഗോപാലൻ തുടങ്ങിയവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.


ഗ്രന്ഥശാലകളുടെ നാടായ ഇട്ടിവയിൽ ആലംകോട് അക്ഷരം ഗ്രന്ഥശാലക്ക് ഒരു കെട്ടിടം നിർമ്മിക്കുക എന്നത് ആലംകോട് നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു. അതാണ്‌ ഇന്ന് സാക്ഷാത്കരിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കോട്ടുക്കൽ ശ്രീധർ ആണ് സൗജന്യമായി 7 സെന്റ് സ്ഥലവും കെട്ടിടവും പുസ്തകങ്ങളും നൽകിയത്.
ആലംകോട് നിവാസികളായ അമ്മമാർ , വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, യുവാക്കൾ,യുവതികൾ,രാഷ്ട്രീയ പ്രവർത്തകർ, മുൻ ഗ്രന്ഥശാല കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x