തിരുവനന്തപുരത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയുടെ പുറകിലൂടെ വന്ന് യുവാവ് കയറി പിടിച്ചു ,യുവതിയുടെ പരാതിയിൽ പൂന്തുറ സ്വദേശിയായ യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം .തിരുവനന്തപുരം പഴവങ്ങാടി ഭാഗത്ത് വെച്ച് ആണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത് . പൂന്തുറ സ്വദേശിയായ ടോണി ആണ് യുവതിയെ ആക്രമിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായത് .
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത് .ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയുടെ പുറകിലൂടെ വന്ന് യുവാവ് കയറി പിടിക്കുകയായിരുന്നു . യുവതിയെ പിന്തുടർന്ന് എത്തിയ ശേഷമാണ് പ്രതി യുവതിയെ കയറിപ്പിടിച്ചത് .
തുടർന്ന് യുവതി പോലീസിൽ പരാതിപ്പെട്ടു .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പോലീസ് അന്വേഷണത്തെ ബാധിച്ചു .എന്നാൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വാഹനത്തെ കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂന്തറ ഭാഗത്തേക്ക് അന്വേഷണം എത്തുകയായിരുന്നു . തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത് .അതേസമയം തൃശ്ശൂർ ചേർപ്പിൽ ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ശരീര ഭാഗങ്ങളിൽ കയറിപിടിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഷാരോണിനെ ആണ് ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതികളെ ഉപ ദ്രവിക്കുന്നതിനെ തുടർന്നു പിടികൂടിയത് .ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി സൈക്കോ ഷാരോൺ എന്ന് വിളിക്കുന്ന ഷാരോൺ ആണ് പിടിയിലായത് .ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് വിജനമായ സ്ഥലത്തെത്തുമ്പോൾ ബൈക്ക് വട്ടം വെച്ച് തടഞ്ഞു നിർത്തിയ ശേഷം ശരീരഭാഗങ്ങളിൽ കയറി പിടിക്കുന്നതാണ്
ഇയാളുടെ രീതി .
നിരവധി വഴിയാത്രക്കാരായ യുവതികളെ ഇയാൾ ഇത്തരത്തിൽ ഉ പദ്രവിച്ചിട്ടുണ്ട് .ആളെ തിരിച്ചറിയാനാവാത്ത വേഷം ധരിച്ചാണ് ഷാരോൺ കുറ്റകൃത്യം നടത്തിയിരുന്നത് . നിരവധി യുവതികളുടെ പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷാരോണിനെ പിടികൂടുകയായിരുന്നു .നേരത്തെ വീടു കയറി ആ ക്രമിച്ച കേസിലും പ്രതിയാണ് ഷാരോൺ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.