കടയ്ക്കലിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരണപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്നയാൾക്ക് മർദ്ദനം
കടയ്ക്കൽ ആഴാന്തക്കുഴി പഞ്ചമത്തിൽ 35 വയസ്സുള്ള ശ്യാം ആണ് ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ടത്.
കാറോടിച്ചിരുന്ന ചുണ്ട പട്ടാണിമുക്ക് സ്വാദേശി റെഹീമിനെയാണ് മരണപെട്ടയാളുടെ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി മരണവീട്ടിൽ എത്തിച്ചത്.
ഇന്നലെ റെഹീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പരിക്കുള്ളതിനാൽ വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് നിലമേൽ ഭാഗത്ത് വെച്ച് റഹീമിനെ കണ്ട മരണപ്പെട്ട ശ്യാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ബലമായി വാഹനത്തിൽ കയറ്റി മരണ വീട്ടിൽ എത്തിക്കുകയായിരുന്നു.
ഇതിനിടയിൽ റഹീമിന് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞു. സംഭവമറിഞ്ഞു കടക്കൽ പോലീസ് മരണവീട്ടിൽ എത്തുകയും നാട്ടുകാരും പോലീസുമായി വാക്കേറ്റം ഉണ്ടാവുകയും ഒടുവിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതിയായിട്ടുള്ള ആളെ വിട്ടതിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉണ്ടായത്.