ഭാര്യയും സഹോദരനുമായി അവിഹിതബന്ധം എന്നുള്ള സംശയത്തിൽ സഹോദരനെ ജേഷ്ഠൻ പെട്രോളൊഴിച്ച് തീ കൊളുത്തികൊലപെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ അനുജൻതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു
ഗുരുതരമായി പൊള്ളലേറ്റ ചടയമംഗലം ഇടയ്ക്കാട് സ്വദേശി കലേഷിന്റെ നില അതീവ ഗുരുതരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.
കാലേഷിനെ തീ കൊളുത്തിയ ജേഷ്ഠൻ സനൽ ചടയമംഗലം പോലീസിൽ കീഴടങ്ങി.
സനലിന്റെമാതാവിന്റെ സഹോദരിയുടെ മകനാണ്പൊള്ളലേറ്റ കലേഷ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പോരേടത്ത് പ്രവർത്തിക്കുന്ന ടൂവീലർ വർക്ക് ഷോപ്പിൽ ജോലിചെയ്തു വന്ന കലേഷിനെ ബൈക്കിലെത്തിയ സനൽ ബൈക്കിൽ നിന്നും പെട്രോൾ ബക്കറ്റിൽ ഊറ്റി ബൈക്ക് വർഷോപ്പിനുള്ളിൽ കയറി കലേഷിന്റെ ദേഹത്ത് ഒഴിക്കുകയും സനലിന്റെ കയ്യിൽ കരുതിയിരുന്ന പന്തത്തിൽ തീ കൊളുത്തി കലേഷിന്റെ ദേഹത്തേക്കു എറിയുകയുമായിരുന്നു.
ദേഹത്ത് തീ ആളികത്തി റോഡിലൂടെ ഓടിയ കലേഷിനെ തൊട്ടടുത്ത വീട്ടിലെ സ്ത്രീയും യുവാക്കളും ചേർന്ന് കലേഷിന്റെ ദേഹത്തെ തീ അണച്ചു.
ഈ സമയം സനൽ ബൈക്കിൽ രക്ഷപ്പെടുകയും ചടയമംഗലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
നാട്ടുകാർ കലേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെനാളുകളായി സനലിന്റെ മാതാവിന്റെ സഹോദരിയുടെ മകനായ കലേഷും സനലും ഭാര്യയും കുട്ടികളും ഒരുമിച്ചാണ് വീട്ടിൽ താമസിച്ചു വന്നത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ സനലിന്റെ ഭാര്യയും കലേഷും തമ്മിൽ അവിഹിതബന്ധം ആരോപിച്ചു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും സനലും ഭാര്യയുംമറ്റൊരു വീട്ടിലേക്കു താമസം മാറുകയും ചെയ്തു.
തുടർന്ന്ഉണ്ടായ വഴക്കിൽ കലേഷിനെതിരെയും, കലേഷ് സനലിനെതിരെയും ചടയമംഗലം പോലീസിൽ പരാതി നൽകുകയും ഇരുകൂട്ടർക്കുമേതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്ക് മുന്നേ സനലും ഭാര്യയും എറണാകുളത്തേക്ക് താമസം മാറുകയും ചെയ്തു. സനലിന്റെ ഭാര്യ കുറച്ചു ദിവസങ്ങൾക്കു മുന്നേ സനലുമായി വഴക്കുണ്ടായി എറണാകുളത്ത് നിന്ന് ചടയമംഗലത്തെ മാതാവിന്റെ വീട്ടിൽ വന്നു താമസിച്ചു വരുകയായൊരുന്നു.
കഴിഞ്ഞദിവസം ഭാര്യ താമസിക്കുന്ന വീട്ടിലെത്തിയ സനൽ ഭാര്യയുമായി കലേഷിനെ ചൊല്ലി തർക്കവും വഴക്കും ഉണ്ടായി ഇതിനെ തുടർന്ന് ഇന്നലെ രാവിലെ യോട് കൂടി സനലിന്റെ ഭാര്യയും മാതാവും ചേർന്ന് ചടയമംഗലം പോലീസിൽ കുട്ടികളെ നോക്കാൻ പറ്റുന്നില്ലെന്നും ഒരുമിച്ച് താമസികണ്ടെന്നും സനലിന്റെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടാവരുമെന്നും കാട്ടി പരാതി നൽകി.
പോലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിവിട്ടു.
അതിനുശേഷമാണ് തന്റെ ജീവിതം തകർത്തത് കലേഷ് ആണെന്നുള്ള വൈരാഗ്യത്തിൽസനൽ കാലേഷിനെ
പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
സംഭവ സ്ഥലത്ത് കൊല്ലം റൂറൽ എസ് പി സാബു മാത്യു ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.സയന്റിഫിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
വധശ്രമത്തിനുകേസെടുത്ത പോലീസ് സനലിന്റെ അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കി
