കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും സംയോജിച്ചു നടപ്പിലാക്കിയ തച്ചോണം വാർഡിലെ തരിശ് നിലം നെൽകൃഷിക്കായി അനുയോജ്യമാക്കുകയും ആയതിന്റെ വിത്തിടീൽ ചടങ്ങ് ബഹു. കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ ശ്രീ എസ് രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എസ് രാധിക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റ്മാർ, കുടുംബംശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ, പ്രാദേശിക നേതാക്കൾ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.