fbpx

കുളത്തൂപ്പുഴയിൽഓട്ടോ ഡ്രൈവറെ  കാറിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം

കുളത്തുപ്പുഴ പച്ചയിൽ കട സാം നഗർ റോഡിൽ വച്ച് ഓട്ടോ ഡ്രൈവർ ആയ വലിയ സജീന മൻസിൽ  അഷറഫിനെ ഇന്ന് രാവിലെ ഏഴുമണിയോടെ  ഓട്ടോ ഓടിച്ചു പോകുന്നതിനിടെ കാറിൽ എത്തിയ മടത്തറ സ്വദേശി സജീർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവം സമയം ബഹളത്തെ തുടർന്ന് പ്രദേശവാസികൾ എത്തി പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 40 ശതമാനത്തോളം പൊള്ളലേറ്റ അഷറഫിനെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് അയച്ചിരിക്കുകയാണ്. പരിക്കേറ്റ അഷറഫിന്റെ മകളുടെ ഭർത്താവായിരുന്നു മടത്തറ സ്വദേശി സജീർ അക്രമം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സജീർ പിന്നീട് ചിതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x