പതിനഞ്ചുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. ട്യൂഷനെത്തിയ കുട്ടിയെയാണ് ഇരുവരും ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തത്. ഫോട്ടോക്ക് 50 രൂപ മുതൽ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങൾക്ക് 1500 രൂപ വരെയുമാണ് ഇവർ ഈടാക്കിയിരുന്നത്.
ഈ വർഷം ആദ്യം മുതലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത്. ട്യൂഷൻ എടുക്കാൻ എന്ന വ്യാജേനയാണ് ഇവർ വിദ്യാർത്ഥിയെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വിഷ്ണു പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഭാര്യ സ്വീറ്റി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചു. പീഡനത്തിന്റെ ഫോട്ടോയും വീഡിയോയും പ്രത്യേകമായി ചിത്രീകരിച്ചിരുന്നു. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ദൃശ്യങ്ങൾ ഷെയർ ചെയ്യുകയായിരുന്നു.
ആവശ്യക്കാർക്ക് മുൻകൂർ പണം വാങ്ങിയാണ് ദൃശ്യങ്ങൾ ഇൻസ്റ്റാൾ വഴി അയച്ചിരുന്നത്. ഫോട്ടോക്ക് 50 രൂപ മുതൽ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങൾക്ക് 1500 രൂപ പ്രതികൾ ആവശ്യക്കാരിൽ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം