GHSS കല്ലുവെട്ടാംക്കുഴി സ്കൂളിലും KSEB യുടെ അനാസ്ഥമൂലം ഏതു സമയത്തും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.സ്കൂളിന്റെ പുറകുവശത്തെ മതിലിന്റെ സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈൻ വളരെ ഏറെ അപകടാവസ്ഥയിലാണ്…. തൊട്ടടുത്ത സ്വാകാര്യാ വസ്തുവിൽ നിൽക്കുന്ന മാവിന്റെ ശിഖരങ്ങൾ പൂർണ്ണമായും സ്കൂളിന്റെ കെട്ടിടത്തിലേക്ക് ആണ് നിൽക്കുന്നത്.മാമ്പഴ സീസണൂകൾ ആരംഭിക്കുമ്പോൾ കൊതിയൂറും മാമ്പഴം പറിക്കാൻ കുട്ടികൾ മതിലിലേക്ക് കേറാറുണ്ട് ഭാഗ്യം കൊണ്ട് മാത്രമാണ് ഇത് വരെ അപകടം സംഭവിക്കാത്തത്.
വൈദ്യുതി ലൈൻ ഈ മരത്തിൽ ഉരസിയാണ് ഇപ്പോഴും നിൽക്കുന്നത്. നാട്ടുകാർ നിരവധി തവണ KSEB അധികൃതർ രെ അറിയിച്ചിട്ടുണ്ട്. പരാതികൾ കൂടിയപ്പോ ഒരു ശിഖരം മാത്രം മുറിച്ചു കളഞ്ഞു… കൂടാതെ വൈദ്യുതി പോസ്റ്റിൽ നിന്നും സ്കൂളിലേക്ക് പോകുന്ന ലൈനിനും സ്കൂളിൽ ഉള്ള ചെറിയ തേക്ക് മരത്തിൽ പൂർണ്ണമായും തട്ടിയാണ് പോകുന്നത്….