ചിതറ പുതുശ്ശേരിയിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. പുതുശ്ശേരി കാക്കാംകുന്ന് വൈഷ്ണവത്തിൽ വിഷ്ണു ചന്ദ്രന്റെ വീട്ടിലേക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.
ഇന്ന് രാത്രി 8 മണിയോടെ വീശിയ കാറ്റിൽ വൻ മരം ഒടിഞ്ഞ് ഇലക്ട്രിക് കമ്പിയിൽ വീഴുകയായിരുന്നു. തുടർന്ന് പോസ്റ്റ് വീട്ടിലേക്ക് മറിയുകയായിരുന്നു.
വീടിന്റെ മുകളിൽ പോസ്റ്റ് ഒടിഞ്ഞു തങ്ങി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു .
ഈ പ്രദേശത്ത് വീശിയടിച്ച കാറ്റിൽ പല വീടുകളിലും നാശനഷ്ടം ഉണ്ടായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
മഴയത്തും കാറ്റിലും പല മേഖലകളിലും പോസ്റ്റ് ഒടിഞ്ഞു വീഴുന്നുണ്ട്. ബൈക്ക് യാത്രികരും കാൽനട യാത്രക്കാരും മറ്റുള്ളവരും രാത്രിയിൽ വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോകുക. ഇലക്ട്രിക് കമ്പികൾ ഉൾപ്പെടെ റോഡിൽ കിടക്കാൻ സാധ്യത കൂടുതലാണ്.