ചിതറ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി വകുപ്പിന്റെ സഹായത്തോടെ ഓണത്തോട് അനുബന്ധിച്ച് പൂ കൃഷി ചെയ്തു.
ചക്കമലയിലും അരിപ്പൽ വാർഡിലുമാണ് പ്രധാനമായും പൂ കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയത് .
പൂർണ വിജയത്തോടെ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന ജമന്തി പൂക്കൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയുടെ അധ്യക്ഷതയിൽ ഇന്ന് അരിപ്പൽ വാർഡിൽ പൂപ്പൊലി 2023 എന്ന പേരിൽ പൂ വിന്റെ വിളവെടുപ്പ് നടത്തി തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു, സ്വാഗതം വാർഡ് മെമ്പർ പ്രിജിത്ത് , അഭിവാദ്യം ചെയ്തുകൊണ്ട് വികസന കാര്യ ചെയർമാൻ മടത്തറ അനിൽ സംസാരിച്ചു .
MGNREGS ഉദ്യോഗസ്ഥർ പ്രവീൺ,സൂരജ് തൊഴിലുറപ്പ് മേറ്റമാർ തൊഴിലാളികൾ നാട്ടുകാർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു .