അനധികൃതമായി മദ്യം വിൽപന; സൊസൈറ്റിമുക്ക് സ്വദേശി പോലീസ് പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപന നടത്തിവന്ന കിഴക്കുംഭാഗത്ത് സൊസൈറ്റി മുക്ക് സൂര്യ ഭവനിൽ കൃഷ്‌ണ ദാസ് ചിതറ പോലീസിന്റെ പിടിയിൽ . എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7 ലിറ്റർ മദ്യവും പണവും സ്കൂട്ടറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പലതവണ പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് മദ്യവുമായി സൊസൈറ്റി മുക്ക് മൂന്ന് മുക്ക് റോഡിൽ കൃഷ്ണദാസ് സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനാൽ പോലീസ് എത്തി പരിശോധന നടത്തി തുടർന്നാണ് മദ്യവും പണവും കണ്ടെത്തുന്നത്



ചിതറ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ,കൃഷ്ണദാസിന്റെ വാഹനം പരിശോധന നടത്തിയത് .
7 ലിറ്ററിലധികം വരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 13,500 രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.


കിഴക്കും ഭാഗത്തും പരിസര പ്രദേശങ്ങളിലും ആവശ്യക്കാർക്ക് ഇന്ത്യൻ നിർമ്മിത വിദേശമദ്യം എത്തിച്ചു നൽകിയിരുന്ന വ്യക്തിയാണ് കൃഷ്ണ ദാസ് . അബ്കാരി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

മുമ്പും സമാനമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കൃഷ്ണദാസ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x