ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ കിണറ്റുംമുക്ക് മുകുന്ദേരി റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മുൻ അബ്കാരി കേസ് പ്രതി കൂടിയായ മാങ്കോട് വില്ലേജിൽ പാറക്കാട്
ചരുവിള പുത്തൻവീട്ടിൽ 39 വയസ്സുള്ള മണികണ്ഠൻ പിടിയിൽ.
ഇയാളുടെ കയ്യിൽ നിന്ന് ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കണ്ടെടുത്തു .അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ് കെ ജി,മാസ്റ്റർ ചന്തു, ബിൻസാഗർ, ശ്രേയസ് ഉമേഷ്,wceo ലിജി ഡ്രൈവർ സാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
