റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നന്ദിയോട്, ഇലവുപാലം പടക്കനിർമ്മാണശാലകളില്‍ റെയ്ഡ് നടത്തി
നിരോധിച്ച മാരക സ്ഫോടകവസ്തുക്കളുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്കവും നിർമ്മാണ ഉത്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ ഫയർ വർക്ക്സ്, നന്ദിയോട് വിവേകാനന്ദ ഫയർ വർക്ക്സ്, ഇലവുപാലം വിജയ ഫയർ വർക്ക്സ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അൻപത് ലക്ഷം രൂപയുടെ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. ഇവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണൻ, നെടുമങ്ങാട് ഡി.വൈ.എസ്.പി ബി.ഗോപകുമാർ, പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ, വലിയമല സ്റ്റേഷൻ ഓഫീസർ ശിവകുമാർ, എസ്.ഐ ഷിബു, ദിലീപ്, സജു, ബിജുകുമാർ.എസ്, സി.പി.ഒമാരായ സതികുമാർ, അനൂബ്, ഉമേഷ് ബാബു, ഗോപൻ, വിനീഷ്, അനൂബ് എന്നിവരടങ്ങിയസംഘമാണ് റെയ്ഡ് നടത്തുന്നത്.