വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജില്ലാപഞ്ചായത്ത് വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നജീബത്ത് . ജെ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കു മരുന്നുപയോഗത്തിനെതിരെയും ജാതിമതങ്ങളുടെ പേരിൽ പരസ്പരം ശത്രുക്കളായി പോരടിക്കുന്നതിരെയും നിലകൊള്ളുന്നതിന് ഇത്തരം സ്നേഹവിരുന്നുകൾ അനിവാര്യമാണെന്ന് ചെയർപേഴ്സൺ ഉദ്ഘാടന വേളയിൽ സംസാരിച്ചു.
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.കെ. സജീർ സ്വാഗതം പറഞ്ഞു.
മുൻപഞ്ചായത്ത് പ്രസിഡൻ്റ് ചിതറ മുരളി, കൊട്ടാരക്കര കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് കൊല്ലായിൽ സുരേഷ് എന്നിവർ ആശംസകളറിയിച്ചു.
രക്ഷാകർത്താക്കളെയും വിദ്യാർത്ഥികളെയും കൂടാതെ നിരവധിപ്പേർ ഇഫ്താർ സംഗമത്തിനു ശേഷം സ്കൂൾ നൽകിയ വിരുന്നു സൽക്കാരത്തിൽ പങ്കെടുത്തു.
വളവുപച്ച എ.കെ.എം. സ്കൂളിൽ ഇഫ്താർ സംഗമം

Subscribe
Login
0 Comments
Oldest