fbpx

പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

മോട്ടോർവാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസിൽ പാസാകുന്നവർക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന് പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണകമ്മിറ്റി ഇതുൾപ്പെടുത്തി പാഠഭാഗങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

റോഡ് സുരക്ഷാവിദഗ്ധരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സമിതിയാണ് വിദ്യാർഥികൾക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതിൽനിന്ന് ഹയർസെക്കൻഡറി സിലബസിന് യോജിക്കുന്ന വിധത്തിൽ പാഠ്യഭാഗങ്ങൾ സ്വീകരിക്കാനാണ് തീരുമാനം.


ഏത് വിഷയത്തിനൊപ്പം ചേർത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി പരിഷ്കരണത്തോടെ സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷാ സംവിധാനത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാൻ കേന്ദ്രസർക്കാരും തീരുമാനിച്ചിട്ടുണ്ട്.

പുതിയതായി തുടങ്ങുന്ന അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നവർക്ക് നിലവിലെ ലേണേഴ്സ് പരീക്ഷ ഒഴിവാക്കാനാണ് കേന്ദ്രതീരുമാനം. കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡ്രൈവർ പരിശീലനകേന്ദ്രങ്ങളിലെ പാഠ്യപദ്ധതി മാതൃകയാക്കിയാണ് മോട്ടോർവാഹനവകുപ്പ് റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

റോഡ് സുരക്ഷാനിയമങ്ങൾ, സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, അപകടങ്ങളിലേക്ക് നയിക്കുന്ന പിഴവുകൾ, സിൽ പരിചയം, റോഡുകളെ മനസ്സിലാക്കേണ്ട രീതി, അപകടങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, വേഗപരിധി, പാർക്കിങ് രീതികൾ എന്നിവയെല്ലാം പ്ലസ് ടു സിലബസിൽ ഇടംപിടിക്കും.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x