ഓൺലൈനിലൂടെയുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി എറണാകുളം സൈബർ പോലീസിൻറെ പിടിയിൽ.
പറവൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
തമിഴ്നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാർ എന്നിവരെയാണ് ബംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടിയത്. പറവൂർ സ്വദേശി സ്‍മിജയിൽ നിന്ന് ഏഴ് ലക്ഷം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.
ഓൺലൈൻ ടാസ്ക്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. പാർട്ട് ടൈം ജോബിൻറെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്താൽ വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ വൻ തുക തിരികെ കിട്ടും.
എന്നിങ്ങനെയായിരുന്നു വാഗ്ദാനം.



