വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല സ്വദേശി ലീനമണി(56) എന്ന വീട്ടമ്മയാണ് ക്രൂരമായി വെട്ടേറ്റ് മരിച്ചത്.
കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങൾ വായിൽ തുണിതിരുകിയ ശേഷം വെട്ടുകുയായിരുന്നു എന്ന് ലീന മണിയുടെ ബന്ധുകൾ ആരോപിച്ചു.വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു

