കൊട്ടാരക്കര : കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.
ഇന്ന് രാവിലെ കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ പോയ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്.
മകനുമായി പുലർച്ചെ ബലിയിടാൻ പോകവേ ഇവരുടെ ബൈക്കിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു .