ബംഗാൾ സ്വദേശി അൽത്താഫ് മിയ (21) നെയാണ് ഒപ്പം താമസിച്ചിരുന്ന രണ്ട് പേർ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിട്ടത് .
കഴിഞ്ഞ ഞായറാഴ്ച അൽത്താഫ് ജോലി ചെയ്തു വന്നിരുന്ന കണ്ണനല്ലൂർ മുണ്ടക്കവിലിലെ കശുവണ്ടി ഫാക്ടറിയുടമ അൽത്താഫിനെ കാണാൻ ഇല്ല എന്ന് പറഞ്ഞു പരാതി നൽകിയിരുന്നു .
ഈ പരാതിയിൽ മേൽ നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചു വന്നിരുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടിയത് . ഒരാൾ പിടിച്ചു വച്ചു നൽകുകയും മറ്റൊരാൾ കഴുത്ത് അറുക്കുകയും ഇവർ ചേർന്ന് കുഴിച്ചിടുകയുമായിരുന്നു എന്ന് പറയുന്നു.
കുഴിച്ചിട്ട മൃതദേഹം തിരിച്ചു എടുക്കാൻ ശ്രമിക്കുന്ന നടപടി കണ്ണനല്ലൂർ പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.